Sunday, December 13, 2009

കൊഴിയുന്ന പൂക്കള്‍

മറവിയില്‍ മങ്ങുന്ന ഭൂതകാലങ്ങളില്‍
മാഞുപോയ് നേര്‍ത്ത നൊമ്പരങ്ങളായ്‌
ബാല്യവും അമ്മതന്‍ താരാട്ടുപാട്ടും
അമിഞ്ഞ പാലിന്‍ മധുരവും
മുത്തശ്ശി നല്‍കിയ പൊന്നുമ്മയും
നേര്‍വഴി കഥകളും കവിതയും
പാട്ടും തലോടലും മറവിതന്‍
തോണിയില്‍ യാത്രയായി ദൂരേക്ക്
ചെങ്ങാതി കൂട്ടത്തില്‍ ഒന്നിച്ചിരുന്നു നാം
ചൊല്ലിയ കള്ളവും കാര്യവും
പെറ്റു പെരുകുവാന്‍ മാനം കാണാതെ
പളുങ്ക് മണി പോലെ പുസ്തക
താളില്‍ നാം സൂക്ഷിച്ച മയില്‍പീലിയും
ഓര്‍മയിലൊരു നേര്‍ത്ത
വെട്ടമായെന്കിലും വീശുമോ ?
അഴകായി കണ്ട മഴവില്ലിനെ ഓര്‍ക്കുമ്പോള്‍
അറിവായി തന്ന ഗുരുവിനെ ഓര്‍ക്കുമോ
ഇനിയുമീ യാത്രയില്‍ മറവിയില്‍
മങ്ങുവാന്‍ എന്‍റെ പേരും
പ്രണയവും മാത്രം.

1 comment: