Sunday, December 13, 2009

പിഞ്ഞാണം


എന്നെ നോക്കി പല്ലിളിക്കുന്ന
പിഞാണത്തെ ഞനൊന്നു
കൊഞനം കുത്തി .

നാലു നാളായ് അതിലേക്കു
ഒരു തവി കഞ്ഞിയൊഴിച്ചിട്ട്
എന്റെ കഞ്ഞി കലത്തിന്റെ
മൂടിയായിരുന്നു ഈ പിഞ്ഞാണം

തറയില്‍ വീണുടഞ്ഞ കഞ്ഞികലം
ഇന്നൊരു നോവാണ്.

ഇപ്പൊഴും ആ പിഞ്ഞാണം
എന്നെ നോക്കി പല്ലിളിക്കുന്നു
കഞ്ഞിയുടെ ചൂടുതട്ടാന്‍ കൊതിക്കുന്നു.

ഒരു കാന്താരി ചാലിച്ച്
രണ്ടൂ തരി ഉപ്പ് കുടഞ്ഞു വീഴ്ത്തി
ഇളക്കി ചുണ്ടോടു വക്കു ചേര്‍ത്ത്
ഒറ്റ വലി,
ഇന്ന് അതൊരു ഓര്മയായി പോയി.

ഒട്ടിയ വയറുമായ് ഞാനാ
പിഞ്ഞാണത്തിന്റെ അടുത്തേക്കു ചെന്നു,
കൈയിലെടുത്തൊന്നു മുഖം നോക്കി,
ദൈന്യത നിരഞ്ഞ ആ മുഖം
എനിക്കു ഇഷ്ടമില്ലായിരുന്നു.

ദൂരേക്ക് ഒരേറു കൊടുത്തു
വാതിലിന്റെ കട്ടിലയില്‍ തട്ടി
ചിലമ്പുന്ന ശബ്ദത്തോടെ താഴെ വീണു
എന്നെ വിട്ടു പോകാന്‍ കൂട്ടാക്കാതെ.....


No comments:

Post a Comment