Sunday, February 21, 2010

പൂമ്പാറ്റ

വര്‍ണ്ണ ചിറകുകളോടെ
പറന്നു ഞാനീ പാരില്‍
കാഴ്ചകള്‍ കണ്ടു രസിച്ചു.
പൂവുകള്‍ തോറു മലഞ്ഞു,
പൂമ്പൊടി പേറി നടന്നു,
പൂവില്‍നിന്നും പൂവിലേക്ക-
നുരാഗ പ്രയാണം ചെയ്തു.
മൊട്ടുകള്‍ നീളെ വിരിഞ്ഞു,
മുത്തുകള്‍ പോലതില്‍ മധുവും.
ചുണ്ടില്‍ മധുരം നിറക്കാന്‍,
വര്‍ണ്ണചിറകു വിടര്‍ത്തി,
പാറട്ടെ ഞാന്‍ ഇനിയും
പാറട്ടെ ഞാന്‍ ഇനിയും

3 comments:

  1. പൂമ്പാറ്റ കവിതകള്‍ തേടിയലയട്ടെ...
    ആശംസകള്‍.

    ReplyDelete
  2. പറന്ന് പറന്ന്......
    കൊള്ളാം ചനു.

    ReplyDelete