Wednesday, February 10, 2010

ചൂരല്‍ വടി

ചൂരല്‍ വടി കാണുമ്പോള്‍,
ഇപ്പോഴും തുടയിലൊരു
പൊള്ളലാണ്.
കൈയ്യിന്‍റെ ഉള്ളനടിയില്‍
നീറുന്ന നോവാണ് .
അന്നു ഞാന്‍ പ്രാകി പറഞ്ഞ
അദ്ധ്യാപകരെ ഇന്നെനിക്കെന്ത്
ഇഷ്ടമാനെന്നോ,
എന്നെ ഞാനാക്കുവാന്‍ നോക്കി
അടിയറവു പറഞ്ഞവര്‍ .
ഇന്നു ഞാന്‍ ഗണിതാക്ഷരങ്ങളുടെ
തീ ചൂളയില്‍ നിന്നു വിയര്‍ക്കുന്നു
മുന്നോട്ട് പോകുവാന്‍ വഴിയറിയാതെ.

3 comments:

  1. തിരിച്ചറിയാന്‍ വൈകിപ്പോയി
    അതാണെന്‍ നഷ്ടവും

    കൊള്ളാം ചാനു

    ReplyDelete
  2. This comment has been removed by the author.

    ReplyDelete