Thursday, December 17, 2009

കുപ്പായം

എന്റെ ബാല്യത്തില്‍ ഞാനിട്ട
കുപ്പായത്തിന് അമ്മിഞ്ഞ-
പാലിന്‍ മണം,
കണ്ണില്‍ കണ്‍മഷി കറുപ്പ്,
ചുണ്ടില്‍ കള്ള മില്ലാത്ത പുഞ്ജിരി.
കൗമാരത്തില്‍ എന്റെ കുപ്പയത്തില്‍
വര്‍ണ്ണങ്ങള്‍ ചേക്കേറി
പൂവിന്‍ മണവും.
യൗവ്വനം ആഘോഷ മാക്കുവാന്‍
കൂട്ടായെനിക്കൊരു പൊടി പ്രണയവും
അന്നു മുണ്ടായിരുന്നു എന്റെ കുപ്പായതിനു
ഒരു മാസ്മരിക ഗന്ധം.
കള്ള കാമുകിക്കു തലയില്‍ ചൂടുവാന്‍
കൊണ്ടു പോകുന്ന ചെമ്പക
പൂവിന്‍ സുഗന്ധം,
ഒരു കള്ള പുഞ്ജിരി ചുണ്ടിലും.
കാലം തീര്‍ത്ത കാരാഗ്റഹത്തിലിന്നു ഞാന്‍
പുകയുടെയും മദധ്യത്തിന്റെയും
മണമുള്ള കുപ്പായതിനുള്ളില്‍
എരിഞ്ഞു തീരുന്നു.
എങ്കിലും ഓര്‍മയിലെവിടെയൊ
അമ്മിഞ്ഞ പാലിന്‍ മണവും
വര്‍ണ്ണ ചിറകും
വിങ്ങുന്ന നോവായി പ്രണയവും
മങ്ങി മറയുന്നു എന്നെ തലോടി.

No comments:

Post a Comment